Image

യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ: ഒരു ഡസൻ മന്ത്രിമാർ പിന്നിൽ

Published on 04 May, 2026
യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ: ഒരു ഡസൻ മന്ത്രിമാർ പിന്നിൽ

നിയമസഭാ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിൽ. തകർപ്പൻ മുന്നേറ്റമാണ് യുഡിഎഫിന് ലഭിക്കുന്നത്. 

രമേശ് ചെന്നിത്തല, വി ഡി സതീശൻ തുടങ്ങി യുഡിഎഫിന്റെ പ്രമുഖരെല്ലാം മുന്നിലാണ്. എക്സിറ്റ് പോൾ ശരിവെക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യഘട്ടം.

വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ മന്ത്രിമാരിലധികവും പിന്നിലാണ്. വ്യക്തമായ ഭൂരിപക്ഷത്തോടെ ലീഡ് നിലനിർത്താൻ ഒരു മന്ത്രിമാർക്കും ആയിട്ടില്ല. 12 ഓളം മന്ത്രിമാരാണ് പിന്നിൽ.

റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, വീണാ ജോർജ്, പി. രാജീവ്, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി. ഒ.ആർ. കേളു, ഗണേഷ് കുമാർ, വി. അബ്ദുറഹ്മാൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പിന്നിലുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക