
ഇന്ത്യക്കാർ ഉൾപ്പടെയുള്ള ഏഷ്യൻ സമൂഹങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണം 2025ൽ വളരെ ഉയർന്നുവെന്നു ഏഷ്യൻ അമേരിക്കൻ ആൻഡ് പാസിഫിക് ഐലൻഡർ (എ എ പി ഐ) വിലയിരുത്തി. ദ സ്റ്റോപ്പ് എ എ പി ഐ ഹെയ്റ്റ് റിപ്പോർട്ട് അനുസരിച്ചു 2025ൽ 49% മുതിർന്നവർ ഈ വിദ്വേഷത്തിന് ഇരയായി. 2024ൽ ഇത് 53% ആയിരുന്നു, 2023ൽ 49%.
പ്രായം, ലിംഗം, വരുമാനം, ഭാഷ, വംശം ഇവയൊക്കെ തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടായില്ല.
എ എ പി ഐ സമൂഹങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി വളരെ ഉയർന്ന വിദ്വേഷത്തിന് ഇരയായി കൊണ്ടിരിക്കുന്നുവെന്നു വക്താവ് സിന്തിയ ചോയ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ, ചൈനീസ് വിരുദ്ധ രാഷ്ട്രീയ പ്രസംഗങ്ങൾ ഒരു കാരണമാണ്. പ്രസിഡന്റ് ട്രംപിന്റെ 2024 പ്രചാരണത്തിൽ വംശീയ വിദ്വേഷം വളരെ കൂടുതൽ ആയിരുന്നു.
പീഡിപ്പിക്കുക എന്നതായിരുന്നു പ്രധാന ആക്രമണ രീതി. ശാരീരിക ആക്രമണം, വസ്‌തുവകകളുടെ നേരെയുള്ള കൈയ്യേറ്റം ഇവയൊക്കെ കൂടുതൽ തന്നെ ആയിരുന്നു.
ഇന്റർനെറ്റിൽ വിദ്വേഷം നിരന്തരം വന്നു കൊണ്ടിരുന്നു.
ഏതാണ്ട് 28% പേർ യുഎസ് വിട്ടു പോകാൻ ആലോചിച്ചു. 25% പേർക്കെങ്കിലും ആശങ്കയും വിഷാദരോഗവും ഉണ്ടായി. ഏതാണ്ടു 22% പേർ പരാതികളുമായി അധികൃതരെ സമീപിച്ചു. കഷ്ടിച്ച് 33% പേർക്കാണ് സഹായം ലഭിച്ചത്. ഒരു സഹായവും കിട്ടിയില്ല എന്ന് 48% പേർ പറഞ്ഞു.
Anti-Indian rhetoric fuels US hate levels