Image

ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ആന്റമാൻ; രാധാനഗർ ബീച്ചിൽ കടലിനടിയിൽ വിരിഞ്ഞത് കൂറ്റൻ ദേശീയ പതാക

Published on 03 May, 2026
ഗിന്നസ് റെക്കോർഡിൽ മുത്തമിട്ട് ആന്റമാൻ; രാധാനഗർ ബീച്ചിൽ കടലിനടിയിൽ വിരിഞ്ഞത് കൂറ്റൻ ദേശീയ പതാക

ശ്രീവിജയപുരം: വെള്ളത്തിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക സ്ഥാപിച്ച് ഗിന്നസ് റെക്കോര്‍ഡിട്ട് ആന്റമാന്‍ നിക്കോബാര്‍. സ്വരാജ് ദ്വീപിലെ രാധാനഗര്‍ ബീച്ചിലാണ് ചരിത്ര നേട്ടം പിറന്നത്. ഏകദേശം 60 മീറ്റര്‍ നീളവും 40 മീറ്റര്‍ വീതിയുള്ള ത്രിവര്‍ണ പതാകയാണ് കടലിനടിയില്‍ നിവര്‍ത്തിയത്.

ആന്റമാന്‍ നിക്കോബാര്‍ പൊലീസ്, വനം വകുപ്പ്, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവരും മുങ്ങല്‍ വിദഗ്ധരും സംയുക്തമായാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.

ലഫ്റ്റനന്റ് ഗവര്‍ണര്‍ ഡികെ ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷണ്‍ കുമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗിന്നസ് റെക്കോര്‍ഡ്‌സ് പ്രതിനിധി ഋഷി നാഖ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക