Image

ഹോർമുസ് കടക്കാൻ അനുമതി വാങ്ങിയേ തീരൂ എന്നു ഇറാൻ സൈനിക വക്താവ് (പിപിഎം)

Published on 03 May, 2026
ഹോർമുസ് കടക്കാൻ അനുമതി വാങ്ങിയേ തീരൂ എന്നു  ഇറാൻ സൈനിക വക്താവ് (പിപിഎം)

ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിൽ ആണെന്നും ഇറാൻ സേനയുടെ അനുമതി കൂടാതെ ആ വഴി ഒരൊറ്റ കപ്പലിനും പോകാൻ കഴിയില്ലെന്നും സൈന്യത്തിന്റെ വക്താവ് മുഹമ്മദ് അക്രമിനിയ വ്യക്തമാക്കി. ശത്രുക്കൾക്കും സുഹൃദ് രാജ്യങ്ങൾക്കും ഇത് ഒന്നുപോലെ ബാധകമാണെന്നു അദ്ദേഹം പറഞ്ഞു.

"ഹോർമുസ് നിയന്ത്രിക്കുക എന്നത് ഇറാന്റെ ജന്മസിദ്ധമായ അവകാശമാണ്," വക്താവ് പറഞ്ഞു. "വർഷങ്ങളായി ആ അവകാശം പ്രയോജനപ്പെടുത്തിയിട്ടില്ല എന്നു മാത്രം.

"പടിഞ്ഞാറു ഐ ആർ ജി സിയും കിഴക്കു കരസേനയും ഹോർമുസ് നിയന്ത്രിക്കുന്നുണ്ട്. ശത്രു ആയാലും മിത്രം ആയാലും ഒരു കപ്പലിനും അവരുടെ അനുമതി കൂടാതെ ആ വഴി പോകാൻ കഴിയില്ല."

ഹോർമുസ് കടക്കാൻ അനുമതി അഭ്യർഥിച്ചു നിരവധി രാജ്യങ്ങൾ ബന്ധപ്പെടുന്നുണ്ടെന്നു വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി ഹമീദ് ഗൻബാരി പറഞ്ഞു.  

പേർഷ്യൻ ഗൾഫിലും ഹോർമുസിലും പുതിയൊരു അധ്യായം എഴുതി ഇറാൻ അതിന്റെ നിയന്ത്രണത്തിനു നിയമപരമായ ചട്ടക്കൂട്ട് തയാറാക്കിയെന്നു പരമാധികാരി ആയത്തൊള്ള മുജ്‌തബ ഖമേനായി പറഞ്ഞു. എല്ലാ രാജ്യങ്ങൾക്കും ഇത് ആശ്വാസം പകരും.

'No transit in Hormuz without Iran's permission'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക