
പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞ പുതിയ നിർദേശങ്ങൾ ഇറാൻ അന്താരാഷ്ട്ര വാർത്താ ഏജൻസികളോട് വെളിപ്പെടുത്തി. "എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്" എന്നായിരുന്നു ട്രംപ് പറഞ്ഞത്.
നിർദേശങ്ങൾ ഇവയാണ്:
ഒന്ന്, യുഎസും ഇസ്രയേലും ഇനി ഇറാനെ ആക്രമിക്കില്ല എന്ന ഉറപ്പു നൽകി യുദ്ധം അവസാനിപ്പിക്കണം.
രണ്ട്, ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കും.
മൂന്ന്, യുഎസ് കടലിലെ ഉപരോധം അവസാനിപ്പിക്കണം.
നാല്, യുഎസ് ഉപരോധം പിൻവലിക്കണം. അതേ തുടർന്ന് ഇറാന്റെ ആണവ പദ്ധതി ചർച്ച ചെയ്യാം.
അഞ്ച്, യുറേനിയം സമാധാനപരമായ ആവശ്യങ്ങൾക്കു വേണ്ടി സമ്പുഷ്ടമാക്കാനുള്ള ഇറാന്റെ അവകാശം യുഎസ് അംഗീകരിക്കണം.
ഇറാൻ അണ്വായുധം ഉണ്ടാക്കില്ലെന്ന ഉറപ്പു കിട്ടിയാൽ മാത്രമേ യുദ്ധം നിർത്തൂ എന്നാണ് യുഎസ് നിലപാട്. അതിനു 2015ൽ പ്രസിഡന്റ് ഒബാമ ഉണ്ടാക്കിയ കരാർ 2018ൽ ട്രംപ് കുട്ടയിൽ എറിഞ്ഞിരുന്നു.
ആ കരാർ അനുസരിച്ചു ഇറാൻ യുറേനിയം സ്റ്റോക്ക് 98% കുറയ്ക്കുകയും സമ്പുഷ്ടമാക്കുന്നത് 3.67% എന്ന് പരിമിതപ്പെടുത്തുകയും ചെയ്യണം എന്നായിരുന്നു വ്യവസ്ഥ. അന്താരാഷ്ട്ര ആണവ ഏജൻസി നിരന്തരം പരിശോധന നടത്തുകയും ചെയ്യും.
Iran reveals latest proposals