
കുറഞ്ഞ ചെലവിൽ പറക്കാൻ കഴിയുന്ന യുഎസിന്റെ സ്പിരിറ്റ് എയർലൈൻ വർധിച്ചു വരുന്ന സാമ്പത്തിക ബാധ്യത മൂലം അടച്ചു പൂട്ടുന്നു. പശ്ചിമേഷ്യൻ യുദ്ധം മൂലം കുതിച്ചു കയറുന്ന ഇന്ധന വിലയാണ് പൂട്ടലിനു മറ്റൊരു കാരണമായി എയർലൈൻ ചൂണ്ടിക്കാട്ടുന്നത്.
എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കിയെന്ന് സ്പിരിറ്റ് അറിയിച്ചു. കസ്റ്റമർ സർവീസും ലഭ്യമല്ല.
കഴിഞ്ഞ 34 വർഷം നൽകിയ സേവനത്തിൽ അഭിമാനമുണ്ടെന്നു എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. അടച്ചു പൂട്ടേണ്ടി വന്നതിൽ അഗാധമായ ഖേദമുണ്ട്.
യുഎസ് ഏവിയേഷൻ വ്യവസായത്തിൽ ഞെട്ടലുണ്ടാക്കിയ തീരുമാനം ആയിരക്കണക്കിനു യാത്രക്കാർക്കു ക്ലേശവുമായി. വിലക്കുറവുള്ള ടിക്കറ്റും മികച്ച സേവനവും എയർലൈനിനു വലിയ ജനപ്രീതി നേടികൊടുത്തിരുന്നു.
ടിക്കറ്റു വാങ്ങിയവർക്ക് പണം തിരിച്ചു കൊടുക്കുമെന്നു സ്പിരിറ്റ് പറഞ്ഞു. എന്നാൽ പെട്ടെന്നുള്ള തീരുമാനം 17,000 പേരെ തൊഴിൽരഹിതരാക്കി.
Spirit Airlines 'winds down' due to financial troubles