Image

ലൈംഗിക ചൂഷണത്തിന്റെ ഇരകൾക്കു ന്യൂ യോർക്ക് അതിരൂപത $800 മില്യൺ നൽകും (പിപിഎം)

Published on 02 May, 2026
ലൈംഗിക ചൂഷണത്തിന്റെ ഇരകൾക്കു ന്യൂ യോർക്ക് അതിരൂപത $800 മില്യൺ നൽകും (പിപിഎം)

കുട്ടികളായിരിക്കെ പുരോഹിതന്മാരും പള്ളികളിലെ സ്റ്റാഫും ഉൾപ്പെടെയുള്ളവർ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1,300 പേരുടെ പരാതി ഒത്തുതീർപ്പാക്കാൻ $800 മില്യൺ നൽകാൻ ന്യൂ യോർക്ക് അതിരൂപത തയാറാണെന്നു റിപ്പോർട്ട്. 300 പേരുടെ അഭിഭാഷകരെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് ടൈംസ്' നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഓരോ പരാതിക്കാരനും സഭ ഏറ്റവും കുറഞ്ഞത് $250,000 നൽകുമെന്നാണ്.

ആ വാഗ്‌ദാനം സ്വീകരിക്കാൻ ജെഫ് ആൻഡേഴ്‌സൺ, തൃഷ ഗോഫ് എന്നീ അഭിഭാഷകർ പരാതിക്കാരോട് അഭ്യർഥിച്ചു. അതിരൂപത പാപ്പരായെന്നു എഴുതി കൊടുത്താൽ കേസ് നീളുകയും നഷ്ടപരിഹാര തുക കുറയുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

ഈ ഒത്തുതീർപ്പു നടപ്പായാൽ പിന്നെ ഈ വിഷയത്തിൽ പരാതികൾ ശേഷിക്കില്ലെന്നു ഉറപ്പു നൽകണമെന്നു സഭ ആവശ്യപ്പെടുന്നു. അതായത്  എല്ലാ പരാതിക്കാരും ഒന്നുപോലെ അതു സ്വീകരിക്കണം.

നഷ്ടപരിഹാര തുക കണ്ടെത്താൻ വൻ തോതിൽ ചെലവ് കുറയ്ക്കാൻ അതിരൂപത തീരുമാനിച്ചിരുന്നു. ഡിസംബറിൽ അവർ $300 മില്യൺ പിരിക്കാനും 10% ചെലവ് കുറയ്ക്കാനും തീരുമാനിച്ചു. കുറെ വസ്തുവകകൾ വിറ്റഴിക്കയും ചെയ്തു. ഫസ്റ്റ് അവന്യുവിലെ ആസ്ഥാനമന്ദിരം, മൻഹാട്ടനിൽ പാലസ് ഹോട്ടലിനു തൊട്ടുള്ള $490 മില്യൺ വരുന്ന ഭൂമി ഇവയൊക്കെ വിറ്റു.

അതിരൂപതയുടെ കീഴിലുള്ള ലോങ്ങ് ഐലൻഡ്, ബഫലോ എന്നിവ ഉൾപ്പെടെയുള്ള ചില രൂപതകൾ പാപ്പരായെന്നു പ്രഖ്യാപിച്ചു സംരക്ഷണം തേടി. 2.5 മില്യൺ കത്തോലിക്കാ സഭാ വിശ്വാസികളും 300 ഇടവകകളുമുണ്ട് ന്യൂ യോർക്ക് അതിരൂപതയിൽ.

N.Y. Archdiocese offers $800 million for sex abuse claims

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക