Image

വാഷിംഗ്ടണില്‍ മെയ് ദിന പ്രതിഷേധം: ആയിരങ്ങള്‍ അണിനിരന്നു

പി പി ചെറിയാന്‍ Published on 02 May, 2026
വാഷിംഗ്ടണില്‍ മെയ് ദിന പ്രതിഷേധം: ആയിരങ്ങള്‍ അണിനിരന്നു

വാഷിംഗ്ടണ്‍  : തൊഴിലാളി അവകാശങ്ങള്‍ക്കും കുടിയേറ്റ വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ മെയ് ദിനത്തില്‍ വന്‍ പ്രതിഷേധം. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വേട്ട അവസാനിപ്പിക്കുക, ഐ.സി.ഇ  ഏജന്‍സിയെ നിര്‍ത്തലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി.

സീറ്റില്‍, ടാക്കോമ, യാക്കിമ തുടങ്ങി വിവിധ നഗരങ്ങളില്‍ റാലികളും പണിമുടക്കും നടന്നു. ജീവിതച്ചെലവ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശമ്പള വര്‍ധനവും മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ടാക്കോമയിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രം പൂട്ടുക, ഈ വര്‍ഷം സീറ്റിലില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് ഐ.സി.ഇ ഏജന്റുകളെ ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.

ആമസോണ്‍ പോലുള്ള വന്‍കിട കമ്പനികള്‍ കുടിയേറ്റ തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്നും ഐ.സി.ഇ-ക്ക് സാങ്കേതിക സഹായം നല്‍കുന്നുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.

പലരും ജോലിയും ക്ലാസുകളും ഉപേക്ഷിച്ച് 'ഐക്യദാര്‍ഢ്യത്തിന്റെ ഉച്ചതിരിഞ്ഞ്' (Afternoon of Solidarity) പരിപാടിയില്‍ പങ്കുചേര്‍ന്നു. കുടിയേറ്റക്കാരാണ് അമേരിക്കയെ ശക്തമാക്കുന്നതെന്ന് റാലിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക