
യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടു വച്ച ഏറ്റവും പുതിയ നിർദേശങ്ങൾ തനിക്കു തൃപ്തികരമല്ലെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. "എനിക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്" എന്നു പറഞ്ഞ ട്രംപ് കൂട്ടിച്ചേർത്തു: "വേഗത്തിൽ യുദ്ധം അവസാനിക്കാനുള്ള സാധ്യത ഞാൻ കാണുന്നില്ല."
ഇനി എന്താണ് ചെയ്യേണ്ടതെന്നു ആലോചിക്കുമെന്നു അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞു. ഇറാന്റെ നേതൃത്വത്തിൽ ഗുരുതരമായ ഭിന്നത ഉണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
ആണവ പദ്ധതിയെ കുറിച്ച് ചർച്ച ചെയ്യാമെന്നു പാക്കിസ്ഥാനെ ഏൽപിച്ച പുതിയ നിർദേശങ്ങളിൽ ഇറാൻ പറഞ്ഞിട്ടുണ്ടെന്നു 'ആക്‌സിയോസ്' പറയുന്നു. ആ വിഷയം ചർച്ച ചെയ്യില്ല എന്നായിരുന്നു നേരത്തെയുള്ള നിലപാട്.
അണ്വായുധ പദ്ധതി പുനരാരംഭിക്കില്ലെന്നു ഇറാൻ ഉറപ്പു നൽകണമെന്നു യുഎസ് ആവശ്യപ്പെട്ടിരുന്നു.
വിമർശകർ രാജ്യദ്രോഹികൾ
യുഎസ് ഇറാനെതിരായ യുദ്ധം ജയിച്ചില്ല എന്നു വിമർശിക്കുന്നവർ രാജ്യദ്രോഹികളാണെന്നു ട്രംപ് അതിനിടെ വിമർശിച്ചു. "ഇറാന് സൈന്യമൊന്നും ബാക്കിയില്ല. എല്ലാം നമ്മൾ തീർത്തു. എന്നിട്ടും ഇവിടെ തീവ്രവാദികൾ പറയുന്നു നമ്മൾ യുദ്ധം ജയിച്ചില്ലെന്ന്."
Trump ' not satisfied' with Iran's new proposal