Image

ഫ്ലോറിഡ ഗവർണർ ഡിസന്റിസ് ട്രംപിന്റെ ക്യാബിനറ്റിൽ ചേർന്നേക്കും (പിപിഎം)

Published on 02 May, 2026
ഫ്ലോറിഡ ഗവർണർ ഡിസന്റിസ് ട്രംപിന്റെ ക്യാബിനറ്റിൽ ചേർന്നേക്കും (പിപിഎം)

അടുത്ത ജനുവരിയിൽ സ്ഥാനം ഒഴിയുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസ് പ്രസിഡന്റ് ട്രംപിന്റെ ക്യാബിനറ്റിൽ ചേർന്നേക്കും. "അദ്ദേഹത്തെ എനിക്ക് വളരെ ഇഷ്ടമാണ്," അക്കാര്യം സൂചിപ്പിച്ച ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞു.

2024ൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ ട്രംപിനൊപ്പം മത്സരിച്ച ഡിസന്റിസ് പ്രൈമറികളിൽ പിന്നിലായപ്പോൾ പിന്മാറുകയായിരുന്നു. പിന്നീടദ്ദേഹം ട്രംപിനെ എൻഡോഴ്സ് ചെയ്തു.

വലതുപക്ഷ നേതാവായ ഡിസന്റിസ് ഇപ്പോൾ ട്രംപിന്റെ നയങ്ങൾ നടപ്പാക്കുന്നത് ഊർജ്ജിതമായാണ്. പ്രത്യേകിച്ച് കുടിയേറ്റ നയം. ഫ്ലോറിഡ എവർഗ്ലെഡ്‌സിൽ ഡിസന്റിസ് നിർമിച്ച അലിഗേറ്റർ ആൾട്ടർകാസ് എന്ന ഇല്ലീഗൽസിനുള്ള തടവറയ്ക്കു ട്രംപ് പത്തിൽ പത്തു മാർക്കും നൽകിയിരുന്നു.

ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറി ഫ്ളോറിഡയിലാണ് സ്ഥാപിക്കുക. ഒരു വിമാനത്താവളത്തിനും ചില റോഡുകൾക്കും ട്രംപിന്റെ പേരിടാൻ ഡിസന്റിസ് ബില്ലുകൾ ഒപ്പിട്ടിട്ടുമുണ്ട്.

ഫ്ലോറിഡയിലെ കോൺഗ്രസ് ഡിസ്ട്രിക്ടുകൾ പുനർ നിർണയം ചെയ്തു റിപ്പബ്ലിക്കൻ പാർട്ടിക്കു കൂടുതൽ സീറ്റുകൾ ഉറപ്പാക്കാനുളള നീക്കവും ട്രംപിനെ ഏറെ സുഖിപ്പിക്കുന്നതാണ്.

ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോവം, അറ്റോണി ജനറൽ പാം ബോണ്ടി, ലേബർ സെക്രട്ടറി ലോറി ഷാവേസ്-ഡിറീമർ എന്നിവരെ നീക്കം ചെയ്ത ട്രംപ് പകരം നിയമനങ്ങൾ നടത്തിയിട്ടില്ല.

ഡിസന്റിസിനു ഡിഫെൻസ് സെക്രട്ടറിയുടെ ജോലിയിൽ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ട്.

DeSantis could join Trump team 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക