Image

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 12 പേര്‍ക്ക് പരിക്ക്, വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു

Published on 01 May, 2026
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; 12 പേര്‍ക്ക് പരിക്ക്, വളര്‍ത്തുമൃഗങ്ങളെയും ആക്രമിച്ചു


 

തിരുവനന്തപുരം: പൂവച്ചലില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്ക്. പൂവച്ചല്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായിരുന്നു നായയുടെ ആക്രമണം.

പലരുടെയും മുഖത്തും കൈകാലുകളിലും ആഴത്തില്‍ മുറിവേറ്റു. വളര്‍ത്തുനായകളെയും കോഴികളെയും നായ ആക്രമിച്ചു. നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.നായ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക