
തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു. ആലപ്പുഴ സ്വദേശി ആര്യ(26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
വിദേശത്ത് ജോലിക്ക് പോകാനായി ബംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ആര്യ നാട്ടിലെത്തിയത്. ഒരു മാസം മുമ്പാണ് രോഗലക്ഷണം കണ്ടത്.
ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളജിലാണ് ചികിത്സിച്ചത്. പിന്നീട് വീണ്ടും രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് പരുമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ഇന്ന് രാവിലെയാണ് മരണംസംഭവിച്ചത്.