
തിരുവനന്തപുരം: പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാണിക്കല്‍ പാറയുടെ അടുത്തുള്ള ഒരു റബ്ബര്‍മരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരസ്പരം കൈകള്‍ കൂട്ടിക്കെട്ടി തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍.
വെള്ളിയാഴ്ച രാവിലെ നാട്ടുകാരാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോത്തന്‍കോട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വെള്ളനാട് സ്വദേശികളായ ഷിബിന്‍, അര്‍ച്ചന എന്നിവരാണ് മരിച്ചത്.