Image

ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു, രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

Published on 01 May, 2026
 ഇരിങ്ങാലക്കുടയിലും ആനയിടഞ്ഞു, രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂര്‍: ആനക്കലിയില്‍ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവന്‍. തൃശ്ശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്വാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാനായ ശ്രീക്കുട്ടനാണ്(25) മരിച്ചത്.

വ്യാഴാഴ്ച രാത്രി നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെയും ഇതേ ആന തെറ്റിയിരുന്നു. ഉടന്‍തന്നെ പാപ്പന്മാര്‍ ആനയെ തളച്ച് കൊട്ടിലാക്കല്‍ പറമ്പിലേക്ക് മാറ്റി. എന്നാല്‍, വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന തളച്ചിരുന്ന പറമ്പിലെ താല്‍ക്കാലിക ഷെഡ് തകര്‍ക്കുകയും പാപ്പാന്‍മാരെ ആക്രമിക്കുകയുമായിരുന്നു.

അക്രമണത്തില്‍ പാപ്പാന്‍മാരായ അമല്‍ (28) ശ്രീകുട്ടന്‍ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഉടന്‍ തന്നെ ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെഞ്ചില്‍ ചവിട്ടേറ്റ രണ്ടാം പാപ്പാന്‍ ശ്രീക്കുട്ടന്‍ മരിച്ചു. ഒന്നാം പാപ്പാന്‍ ചികിത്സയിലാണ്.

രാവിലെ അങ്കമാലി കിടങ്ങൂരില്‍ ആന ഇടഞ്ഞ് ലോറി ഡ്രൈവറെ ചവിട്ടിക്കൊന്നിരുന്നു. വിഷ്ണു ആണ് മരിച്ചത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക