Image

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച, മൂല്യം 95.91ല്‍

Published on 01 May, 2026
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച, മൂല്യം 95.91ല്‍

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു ഘട്ടത്തില്‍ 95.34 വരെ താഴുകയും, വ്യാപാരം അവസാനിക്കുമ്പോള്‍ 94.91 എന്ന നിലയില്‍ ക്ലോസ് ചെയ്യുകയും ചെയ്തു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ കടന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. എണ്ണ ഇറക്കുമതിക്കായി ഇന്ത്യ കൂടുതല്‍ ഡോളര്‍ ചെലവാക്കേണ്ടി വരുന്നത് രൂപയുടെ മൂല്യത്തെ നേരിട്ട് ബാധിച്ചു.

പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷങ്ങളും വിതരണ ശൃംഖലയിലെ തടസ്സങ്ങളുമാണ് എണ്ണവില ഇത്രയധികം ഉയരാന്‍ കാരണമായത്. ഇത് ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങളുടെ കറന്‍സികളെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നതിനാല്‍, രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തിന്റെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക