Image

ഡ്രഗ് ഡീലര്‍ കെവിന്റെ പട്ടികയില്‍ ഡോക്ടര്‍മാരും സിനിമാ താരങ്ങളും; പിടിയിലായത് ലഹരി റാക്കറ്റിന്റെ തലവന്‍

Published on 01 May, 2026
ഡ്രഗ് ഡീലര്‍ കെവിന്റെ പട്ടികയില്‍ ഡോക്ടര്‍മാരും സിനിമാ താരങ്ങളും; പിടിയിലായത് ലഹരി റാക്കറ്റിന്റെ തലവന്‍

 

കൊച്ചി: കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ ഡ്രഗ് ഡീലര്‍ കെവിന്റെ ഇടപാട് ലിസ്റ്റില്‍ പ്രമുഖര്‍. യുവഡോക്ടര്‍മാര്‍ സിനിമാതാരങ്ങള്‍ അടക്കമുള്ള പ്രമുഖരാണ് പട്ടികയിലുള്ളത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ക്കും സിനിമാ മേഖലയിലും അടക്കം രാസലഹരി മരുന്ന് വിതരണം ചെയ്തിരുന്നത് ഇയാളായിരുന്നു.

കൊച്ചിയിലെ ലഹരി മരുന്നിന്റെ ഹോള്‍സെയില്‍ ഡീലര്‍ ആയ കെവിന്റെ സാമ്പത്തിക ഇടപാടുകളും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകാരെയും പോലീസ് തിരയുന്നുണ്ട്.  മുന്‍പ് വിവാദമായ കൊച്ചിയിലെ 'വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി' കേസുമായി ബന്ധപ്പെട്ടും കെവിന്റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു.  

കെവിന്‍ ലഹരി എത്തിച്ചുനല്‍കിയിരുന്നവരില്‍ സിനിമാ മേഖലയിലുള്ളവര്‍ക്ക് പുറമെ പ്രമുഖ ബിസിനസ്സുകാര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍, അഭിഭാഷകര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ ലഹരി കൈമാറുന്നവരുടെ ഒരു വലിയ പട്ടിക തന്നെ പോലീസ് തയ്യാറാക്കിയിട്ടുണ്ട്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക