
കോഴിക്കോട്: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കളളന്‍ കിണറ്റില്‍ വീണു. നന്തിബസാര്‍ ടൗണിലെ നിസാര്‍ മന്‍സിലില്‍ കുഞ്ഞബ്ദുളളയുടെ വീട്ടിലെ കിണറ്റിലാണ് കളളന്‍ വീണത്. അസം സ്വദേശിയായ അഗസ്റ്റിന്‍ ബിര്‍ല എന്നയാളെയാണ് ഫയര്‍ഫോഴ്‌സ് എത്തി പുറത്തെടുത്തത്.
രാവിലെ കുഞ്ഞബ്ദുളളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നി നീങ്ങിയത് നേരെയാക്കിയ ശേഷം വെളളം കോരുന്ന സമയത്താണ് കിണറ്റിനകത്ത് ആളെ കാണുന്നത്. 24 അടിയോളം താഴ്ച്ചയുളള കിണറായിരുന്നു. ആദ്യം കിണറ്റില്‍ തേങ്ങ വീണതാണ് എന്നാണ് കുഞ്ഞബ്ദുളളയുടെ ഭാര്യ കരുതിയത്. ഇയാള്‍ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണ് എന്ന് മനസിലായത്. ഇതോടെ പേടിച്ച് നിലവിളിച്ചു. നിലവിളി കേട്ട് കുഞ്ഞബ്ദുളളയും മകനും ഓടിവരികയും പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിക്കുകയുമായിരുന്നു.
കിണറിനോട് ചേര്‍ന്നുള്ള കുളിമുറിയിലൂടെ വീടിനുള്ളില്‍ കയറാനുള്ള ശ്രമത്തിനിടെ കാല്‍വഴുതി വീണതാണെന്ന് സംശയിക്കുന്നു.