Image

ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുതിയ നിയമനിര്‍മ്മാണം

പി പി ചെറിയാന്‍ Published on 01 May, 2026
ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ രാജ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുതിയ നിയമനിര്‍മ്മാണം

വാഷിംഗ്ടണ്‍ ഡി സി : ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ക്കുള്ള ദുരിതാശ്വാസ സഹായം പ്രസിഡന്റ് ട്രംപ് തടയുന്നതിനെതിരെ യുഎസ് കോണ്‍ഗ്രസ് അംഗം രാജ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ പുതിയ നിയമനിര്‍മ്മാണം ആരംഭിച്ചു.

രാഷ്ട്രീയ വിവേചനം ഒഴിവാക്കി ദുരിതാശ്വാസ സഹായം ഉറപ്പാക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യം.   പ്രസിഡന്റ് ഫെഡറല്‍ ദുരിതാശ്വാസ സഹായം നിഷേധിച്ചാല്‍, അത് മറികടക്കാന്‍ കോണ്‍ഗ്രസിന് അധികാരം നല്‍കുന്ന നിയമമാണ് അവതരിപ്പിച്ചത്.  

റിപ്പോര്‍ട്ടുകള്‍ പ്രകാരം റിപ്പബ്ലിക്കന്‍ സംസ്ഥാനങ്ങളുടെ അപേക്ഷകളില്‍ 89% അംഗീകരിക്കപ്പെട്ടപ്പോള്‍, ഡെമോക്രാറ്റിക് സംസ്ഥാനങ്ങളുടേത് 23% മാത്രമാണ് അംഗീകരിക്കപ്പെട്ടത്.  

ഇലിനോയിസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രളയബാധിതര്‍ക്ക് സഹായം നിഷേധിച്ചത് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെന്നും, ദുരന്ത നിവാരണം രാഷ്ട്രീയത്തിന് അതീതമായിരിക്കണമെന്നും രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു. സഹായം നിഷേധിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ പ്രസിഡന്റ് കോണ്‍ഗ്രസിന് രേഖാമൂലം വിശദീകരണം നല്‍കണം. കൂടാതെ, വോട്ടെടുപ്പിലൂടെ സഹായം അനുവദിക്കാന്‍ പാര്‍ലമെന്റിന് വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കാം.


കൊളറാഡോയില്‍ നിന്നുള്ള സെനറ്റര്‍മാരും മറ്റ് ജനപ്രതിനിധികളും ബില്ലിനെ പിന്തുണച്ചു. രാഷ്ട്രീയ പകപോക്കലുകള്‍ക്ക് ദുരന്തബാധിതര്‍ ഇരയാകരുതെന്ന് അവര്‍ വ്യക്തമാക്കി.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക