Image

സ്കോച് വിസ്കിയുടെ തീരുവ പിൻവലിച്ചതായി ട്രംപ് (പിപിഎം)

Published on 01 May, 2026
സ്കോച് വിസ്കിയുടെ തീരുവ പിൻവലിച്ചതായി ട്രംപ് (പിപിഎം)

സ്കോട്ലൻഡിന്റെ ലോക പ്രസിദ്ധമായ വിസ്‌കിക്കു ചുമത്തിയ തീരുവ പിൻവലിക്കുമെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ നാലു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ രാജാവിന്റെയും രാജ്ഞിയുടെയും പേരിൽ ആദരം അർപ്പിച്ചു കൊണ്ട് ആ തീരുവ പിൻവലിക്കുന്നുവെന്നു ട്രംപ് പറഞ്ഞു. 

പത്തു ശതമാനം തീരുവ ഒഴിവാക്കാൻ സ്കോച് വിസ്കി വ്യവസായം ട്രംപിന്റെ മേൽ സമമർദം ചെലുത്തി വരികയായിരുന്നു. ഏറ്റവുമധികം സ്കോച് വിൽക്കുന്ന രാജ്യമാണ് യുഎസ്. സ്കോട്ലൻഡ് ആവട്ടെ, വിസ്‌കിക്ക് ഉപയോഗിക്കുന്ന ഓക് ബാരലുകൾ മില്യൺ കണക്കിനു ഡോളർ നൽകി കെന്റക്കിയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.

നിർണായക വ്യവസായങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണിയിൽ കൂടുതൽ ഇടം നൽകാൻ ഇരു രാജ്യങ്ങളും തമ്മിലുളള ധാരണയുടെ ഭാഗമാണ് ഈ നീക്കമെന്നു യുഎസ് ട്രെയ്‌ഡ്‌ റെപ്രെസെന്ററ്റീവ് ജാമിസൺ ഗ്രിയർ പറഞ്ഞു. ബീഫ്, മരുന്നുകൾ, എഥനോൾ എന്നിവ ധാരണയിൽ പെടും.

Trump to remove tariffs on Scottish whisky

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക