
കൊച്ചി: ഒമ്പത് മാസം ഗര്‍ഭിണിയായ സ്ത്രീയ്ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കില്‍ വീട്ടില്‍ കെന്‍സ് ജേക്കബ് (24), ആരക്കുഴ വില്ലേജ് മീങ്കുന്നം പത്രയില്‍ വീട്ടില്‍ അരുണ്‍ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയില്‍ ചിരവത്തടത്തില്‍ വീട്ടില്‍ സോബിന്‍ (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം വച്ച് പ്രതികള്‍ ഗര്‍ഭിണിയായ യുവതിയുടെ ഭര്‍ത്താവിനെ ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് യുവതിയെ പ്രതികള്‍ ആക്രമിച്ചത്.
മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.