Image

സർജൻ ജനറലായി ഡോക്ടർ നിക്കോൾ ബി. സാഫയറിനെ ട്രംപ് നോമിനേറ്റ് ചെയ്തു (പിപിഎം)

Published on 01 May, 2026
സർജൻ ജനറലായി ഡോക്ടർ നിക്കോൾ ബി. സാഫയറിനെ ട്രംപ് നോമിനേറ്റ് ചെയ്തു (പിപിഎം)

യുഎസ് സർജൻ ജനറലായി ഡോക്ടർ നിക്കോൾ ബി. സാഫയറിനെ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് നോമിനേറ്റ് ചെയ്തു. നേരത്തെ ഡോക്ടർ കേസി മീൻസിനെ നോമിനേറ്റ് ചെയ്തത് പിൻവലിക്കയും ചെയ്‌തു.  

സാഫയർ താരമായ ഡോക്ടർ ആണെന്നു ട്രംപ് പറഞ്ഞു. കാൻസർ ചികിത്സയിൽ അവർ പേരെടുത്തിട്ടുണ്ട്.

കേസി മീൻസിന്റെ നോമിനേഷനെതിരെ ഇരു പാർട്ടികളിൽ നിന്നും ആശങ്ക ഉയർന്നിരുന്നു. വാക്സീൻ, അബോർഷൻ മരുന്നുകൾ തുടങ്ങിയ വിഷയങ്ങളിൽ അവരുടെ നിലപാടുകൾ റിപ്പബ്ലിക്കൻ സെനറ്റർമാർക്കു തന്നെ സ്വീകാര്യമായില്ല.

Trump nominates Dr Nicole Saphier for US Surgeon General

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക