
തൊഴിലുടമ സ്പോൺസർ ചെയ്യുന്ന റിട്ടയർമെന്റ് സേവിംഗ്‌സ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആവാൻ കഴിയാത്ത 56 മില്യനോളം അമേരിക്കക്കാർക്ക് റിട്ടയർമെന്റ് സേവിംഗ്‌സ് അക്കൗണ്ടുകൾ ലഭ്യമാക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു. ഫെഡറൽ ജീവനക്കാർക്ക് ലഭ്യമാവുന്ന 401 കെ പോലുള്ള അക്കൗണ്ടുകൾ ഇല്ലാത്ത മില്യൺ കണക്കിന് ആളുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ഫെഡറൽ ജീവനക്കാർക്ക് കിട്ടുന്നതു പോലുള്ള ഈ ആനുകൂല്യം എല്ലാ അമേരിക്കക്കാർക്കും ലഭ്യമാക്കുമെന്നു താൻ ഉറപ്പു നൽകിയിരുന്നതായി ട്രംപ് ഓവൽ ഓഫിസിൽ ഉത്തരവ് ഒപ്പിടുമ്പോൾ ഓർമിച്ചു.
കുറഞ്ഞ വരുമാനക്കാർക്ക് വർഷം തോറും $1,000 വരെ അവരുടെ അക്കൗണ്ടിൽ തൊഴിലുടമയുടെ പങ്കായി എത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിവർഷം $35,500ൽ കുറവ് വരുമാനമുള്ള വ്യക്തികൾക്കും $53,250ൽ കുറവുള്ള കുടുംബങ്ങൾക്കും $71,000ൽ കുറവുള്ള ദമ്പതിമാർക്കും ആണ് ഈ ആനുകൂല്യം ലഭിക്കുക.
"ഇത് വിപ്ലവകരമാണ്," ട്രംപ് പറഞ്ഞു. "ഇത് സാധ്യമാണെന്ന് ഒരാളും വിചാരിച്ചിരുന്നില്ല."
പ്യു റിസർച്ചിന്റെ കണക്കനുസരിച്ചു തൊഴിലുടമയുടെ പിൻബലമുള്ള റിട്ടയർമെന്റ് പദ്ധതി ഇല്ലാത്ത 56 മില്യൺ ആളുകൾ അമേരിക്കയിലുണ്ട്.
TrumpIRA.gov എന്ന വെബ്‌സൈറ്റ് ജനുവരി 1നു യുഎസ് ട്രഷറി വകുപ്പ് ആരംഭിക്കുമ്പോൾ അപേക്ഷകൾ ഫയൽ ചെയ്യാം.
Trump makes major change to retirement plans