
വാഷിംഗ്‌ടൺ ഹിൽട്ടണിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടയിൽ വെടിവയ്‌പ് നടത്തിയ കോൾ അലൻ (30) സമൂഹത്തിനു യാതൊരു ഭീഷണിയും ഉയർത്തുന്നില്ലെന്നു അയാളുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. മാന്യമായി ജീവിച്ചിരുന്ന അയാൾക്കു ക്രിമിനൽ ചരിത്രമില്ല, പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചു എന്ന ആരോപണം നിലനിൽക്കുന്നതല്ല.
എന്നാൽ അലനെ ജാമ്യത്തിൽ വിടണമെന്ന വാദം മജിസ്‌ട്രേട്ട് ജഡ്‌ജ് മോക്‌സില ഉപാധ്യായ സ്വീകരിച്ചില്ല.
പ്രസിഡന്റ് ട്രംപ്, പ്രഥമവനിത മെലാനിയ ട്രംപ് എന്നിവർ ഉൾപ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്ത വിരുന്നിൽ പമ്പ് ആക്ഷൻ ഷോട്ട്ഗണ്ണുമായി എത്തിയ അലന് ആക്രമണത്തിനു വേണ്ട ആയുധങ്ങൾ തന്നെ ഉണ്ടായിരുന്നില്ല എന്ന് അഭിഭാഷകർ വാദിച്ചു. കൂട്ടക്കൊലയ്ക്കു എത്തിയെന്ന സർക്കാരിന്റെ വാദത്തിനു പിൻബലമില്ല. അതിനാവശ്യമായ ഓട്ടോമാറ്റിക് അല്ലെങ്കിൽ സെമി-ഓട്ടോമാറ്റിക് തോക്കുകൾ ഉണ്ടായിരുന്നില്ല.
അലൻ ആയുധങ്ങളേന്തി എടുത്ത സെൽഫി പ്രോസിക്യൂഷൻ ഹാജരാക്കി. ഷോട്ട്ഗണ്ണുകൾ പല കൂട്ടക്കൊലകളിലും ഉപയോഗിച്ചിട്ടുണ്ടെന്നു അവർ ചൂണ്ടിക്കാട്ടി. ഉദാഹരണം 2012ലെ അറോറ തിയറ്റർ ഷൂട്ടിംഗ്, 2018ൽ ടെക്സസ് സാന്ത ഫിയിലെ വെടിവയ്‌പ് എന്നിവ.
ജാമ്യം നിഷേധിക്കുന്നതിനോട് വിയോജിപ്പില്ലെന്ന് അലന്റെ അഭിഭാഷകൻ റെസീറ ആബെ സമ്മതിച്ചു. എന്നാൽ അലനെ സേഫ് സെല്ലിൽ നിന്നു മാറ്റണം എന്നവർ അഭ്യർഥിച്ചു.
Court rejects Allen's innocence plea