Image

പെരുമ്പാവൂരില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് പെരിയാറില്‍ മുങ്ങി മരിച്ചു

Published on 29 April, 2026
പെരുമ്പാവൂരില്‍ ചൂണ്ടയിടാന്‍ പോയ യുവാവ് പെരിയാറില്‍ മുങ്ങി മരിച്ചു

 

കൊച്ചി: പെരുമ്പാവൂര്‍ ഒക്കലില്‍ യുവാവ് മുങ്ങി മരിച്ചു. പെരിയാറിന്റെ തീരത്ത് താന്നിപ്പുഴ റെയില്‍വേ പാലത്തിന് സമീപം പറമ്പത്ത് കടവില്‍ ചൂണ്ടയിടാന്‍ പോയ യുവാവിനെ പുഴയില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. താന്നിപ്പുഴ കിഴക്കാപുറത്തുകൂടി ജയന്റെ മകന്‍ വിഷ്ണു (23) ആണ് മരിച്ചത്.

രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാന്‍ പോയതായിരുന്നു. നിരവധി പേര്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കുന്ന സ്ഥലമാണിത്. ഇവര്‍ക്കടുത്ത് നിന്നും അല്‍പ്പം മാറിയാണ് വിഷ്ണു ചൂണ്ടയിടാന്‍ നിന്നത്. രാവിലെ പതിനൊന്നോടെ വിഷ്ണുവിനെ പുഴയില്‍ പൊങ്ങി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ഉടന്‍ കാലടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മീന്‍ പിടിക്കുന്നതിനിടെ അബദ്ധത്തില്‍ പുഴയിലേക്ക് വീണു മരിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. സംസ്‌കാരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക