Image

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ 60 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍

Published on 29 April, 2026
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ 60 കിലോ കഞ്ചാവ് ഉപേക്ഷിച്ചനിലയില്‍

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട. ഉപേക്ഷിക്കപ്പെട്ട ബാഗുകളില്‍ നിന്നും 60 കിലോ കഞ്ചാവാണ് പിടികൂടിയത്. 30 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവാണിത്. ഇന്ന് പുലര്‍ച്ചെ മൂന്നിന് നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്.

നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ഒരു വശത്ത് ഉപേക്ഷിച്ച നിലയില്‍ ഏഴു ബാഗുകള്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗുകള്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.

കഞ്ചാവ് സീല്‍ ചെയ്ത് എക്സൈസിന് കൈമാറി. ബാഗിന്റെ ഉടമകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക