Image

തൃശൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മ

Published on 29 April, 2026
 തൃശൂരില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മ

രിച്ചു


തൃശൂര്‍: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. വള്ളത്തോള്‍ ഗ്രാമപഞ്ചായത്തിലെ താഴപ്ര കോടംകുന്നത്ത് വീട്ടില്‍ അലി സഖാഫിയുടെ മകള്‍ സന്‍ഹാ മഹ്‌റിന്‍ ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഏഴു വയസായിരുന്നു.

ശ്രീകൃഷ്ണപുരത്തുള്ള ബന്ധു വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ മണ്ണാര്‍ക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മരണകാരണം  വ്യക്തമല്ല. സഫ്നയാണ് മാതാവ്. സഹോദരന്‍ സഹല്‍.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക