Image

ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വധഭീഷണിയായി; മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ വീണ്ടും കേസ്, 10 വര്‍ഷം വരെ തടവിന് സാധ്യത

പി പി ചെറിയാന്‍ Published on 29 April, 2026
ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വധഭീഷണിയായി; മുന്‍ എഫ്ബിഐ മേധാവി ജെയിംസ് കോമിക്കെതിരെ വീണ്ടും കേസ്, 10 വര്‍ഷം വരെ തടവിന് സാധ്യത

ന്യൂയോര്‍ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്ക് എതിരെ രണ്ടാമതും കുറ്റപത്രം സമര്‍പ്പിച്ചു.

2025-ല്‍ കോമി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച '86 47' എന്നെഴുതിയ ചിത്രം വധഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. '86' എന്നത് ഒരാളെ ഒഴിവാക്കുക അല്ലെങ്കില്‍ കൊല്ലുക എന്നതിനായുള്ള സ്ലാംഗും, '47' എന്നത് ട്രംപിന്റെ സ്ഥാനത്തെയുമാണ് സൂചിപ്പിക്കുന്നത്.

പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി എന്ന കുറ്റം തെളിയിക്കപ്പെട്ടാല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാം.

നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും താന്‍ നിരപരാധിയാണെന്നുമാണ് കോമിയുടെ വിശദീകരണം. നേരത്തെ ഇദ്ദേഹത്തിനെതിരായ മറ്റൊരു കേസ് കോടതി തള്ളിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക