
പാലക്കാട്: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഫ്‌ളക്‌സ് യുദ്ധം മുറുകുന്നതിനിടെ കെ.സി വേണുഗോപാലിനായി ക്ഷേത്രത്തില്‍ വഴിപാട്. പാലക്കാട് ശ്രീ ഏമൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ആണ് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ല വൈസ് പ്രസിഡന്റ് സി.എം അനില്‍കുമാര്‍ ആണ് വഴിപാട് നേര്‍ന്നത്. കളഭം കൊണ്ടാണ് വഴിപാട് നേര്‍ന്നിരിക്കുന്നത്.
കൈപ്പത്തി പ്രതിഷ്ഠയുള്ള കേരളത്തിലെ ഏക ക്ഷേത്രമാണ് ശ്രീ ഏമൂര്‍ ഭഗവതി ക്ഷേത്രം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഏറെ ഇഷ്ടമുള്ള ക്ഷേത്രമാണെന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അടക്കം ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ടെന്നും സി.എം അനില്‍കുമാര്‍ പറയുന്നു.
കോണ്‍ഗ്രസില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള നേതാവാണ് കെ.സി വേണുഗോപാല്‍ .അദ്ദേഹം മുഖ്യമന്ത്രിയായി കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും സി.എം അനില്‍കുമാര്‍ പറയുന്നു. കോണ്‍ഗ്രസിലെ ഫ്‌ളക്‌സ് യുദ്ധത്തെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം പറയുന്നു.