
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയില്‍ പത്താം ദിവസവും വാദം തുടങ്ങി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ് ഇന്ന് കേള്‍ക്കുന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും വിശ്വാസികളാണോ എന്ന് ജസ്റ്റസ് ബി.വി നാഗരത്‌ന ആരാഞ്ഞു.
യുവതീപ്രവേശനത്തെ അനുകൂലിക്കുന്നവര്‍ക്ക് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗ് ആണ് ഹാജരായിരിക്കുന്നത്. ബിന്ദു അമ്മിണി 11ആം വയസ്സില്‍ അമ്മയ്‌ക്കൊപ്പം ശബരിമലയില്‍ പോയിട്ടുണ്ടെന്നും പിന്നീട് ശബരിമല അഞ്ചംഗ ബെഞ്ച്് അനുമതി നല്‍കിയപ്പോഴാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇതിന് അവരുടെ കുടുംബത്തിന്റെ അനുമതിയും ഉണ്ടായിരുന്നു. ബിന്ദു അമ്മിണി അഭിഭാഷക കൂടിയാണെന്നും ഇന്ദിര ജയ്‌സിംഗ് വാദിച്ചു.
എന്നാല്‍ കനകദുര്‍ഗ്ഗയ്ക്ക് വീട്ടുകാരുടെ അംഗീകാരം പോലും ലഭിച്ചില്ലെന്നും ഒടുവില്‍ ഇരുവര്‍ക്കും സംസ്ഥാനത്തുനിന്ന് മാറിനില്‍ക്കേണ്ടിവന്നുവെന്നും ഒരുഘട്ടത്തില്‍ രാജ്യം വിട്ടുപോകേണ്ടിവരുമെന്ന് ചിന്തിച്ചുവെന്നും ഇന്ദിര ജയ്‌സിംഗ് വാദിക്കുന്നു. എന്നാല്‍ ജസ്റ്റീസ് നനാഗരത്‌നയുടെ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെയാണ് അവരുടെ വാദം.