Image

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ചെന്നിത്തല ഡല്‍ഹിയില്‍; ഖാര്‍ഗെയെ കാണാൻ ശ്രമം

Published on 28 April, 2026
മുഖ്യമന്ത്രി ചർച്ചകൾക്കിടെ  ചെന്നിത്തല ഡല്‍ഹിയില്‍; ഖാര്‍ഗെയെ  കാണാൻ  ശ്രമം

ന്യൂഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരാനിരിക്കെ മുഖ്യമന്ത്രി ചർച്ചകളിൽ കോൺഗ്രസിൽ പിന്തുണ പ്രഖ്യാപിക്കലും പരസ്യ വിമർശനങ്ങളും എല്ലാം തുടരുകയാണ് . ഇതിനിടെ  മുൻ‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോയിരിക്കുകയാണ്.


എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി  കൂടിക്കാഴ്ച നടത്താനാണ് രമേശ് ചെന്നിത്തലയുടെ നീക്കമെന്നാണ് വിവരം. മഹാരാഷ്ട്രയിലെ ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് രമേശ് ചെന്നിത്തല ഡല്‍ഹിയിലെത്തിയത്.

രാഹുല്‍ ഗാന്ധിയുമായും ചെന്നിത്തല കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയുള്ള ചെന്നിത്തലയുടെ ഈ ഡൽഹി സന്ദർശനത്തിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.

Politics

 


 

Join WhatsApp News
മുഖ്യമന്ത്രി 2026-04-28 19:53:24
UDF ലെ മുഖ്യമന്ത്രി കസേരക്കുള്ള തർക്കം ,ഹൈക്കമാൻ്റ് ഇടപെട്ട് രമ്യമായി പരിഹരിച്ചതായി വാർത്ത .... ഉത്തര കേരളത്തിൽ KC യും ,മധ്യകേരളത്തിൽ VD യും ,തെക്കൻ കേരളത്തിൽ RC യും മുഖ്യമന്ത്രിമാരാകും .... മെയ് 4 വരെയാണ് ഈ ഒത്തുതീർപ്പ് ,അതിന് ശേഷം പ്രതിപക്ഷ നേതൃസ്ഥാനത്തിനായുള്ള അടിപിടിയായിരിക്കും ( UDF ൻ്റെ കൂടുതൽ പകൽകിനാവുകൾ പിന്നാലെ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക