Image

ആന്ധ്രപ്രദേശില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തി

Published on 28 April, 2026
ആന്ധ്രപ്രദേശില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതര്‍ കുത്തിക്കൊലപ്പെടുത്തി

ചിറ്റൂര്‍: ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ പ്രഭാതസവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി. എ ബി എന്‍ ആന്ധ്രജ്യോതി എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അജ്ഞാതസംഘം ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകനെ ഓടിച്ചിട്ട് പിടികൂടി കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചു.

കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പ്രതികരിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ രംഗത്തെത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക