Image

ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി കൊല്ലപ്പെട്ടു; നഗ്ന മൃതദേഹം അഴുകിയ നിലയില്‍

Published on 28 April, 2026
ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി കൊല്ലപ്പെട്ടു; നഗ്ന മൃതദേഹം അഴുകിയ നിലയില്‍

 

ബംഗളൂരു: ബംഗളൂരുവിലെ വാടക ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 34 കാരി മരിച്ച നിലയില്‍. മൃതദേഹം നഗ്നമായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ജാര്‍ഖണ്ഡിലെ ദന്‍ബാദ് സ്വദേശിനിയായ പൂജ ദത്ത ആണ് കൊല്ലപ്പെട്ടത്. ബോഷ് കമ്പനിയില്‍ ജീവനക്കാരിയാണ് ഇവര്‍.

ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി അടുത്തുള്ള താമസക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച പോലീസ് എത്തി ഫ്‌ളാറ്റ് തുറന്നുനോക്കുമ്പോഴാണ് പാതി അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്നു.

ഏപ്രില്‍ 23നാണ് യുവതിയെ അവസാനം പുറത്തുകണ്ടത്. മൂന്ന് വര്‍ഷമായി യുവതി ഇവിടെ താമസക്കാരിയാണ്. കൊലപാതകത്തിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഏതാനും കടലാസുകള്‍ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ആത്മഹത്യയാണോ എന്നും പരിശോധിക്കുന്നുണ്ട്. ദുരൂഹ മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക