
കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ത്ഥി നിധിന്‍രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകളും നിധിന്‍രാജ് ആക്ഷന്‍ കൗണ്‍സിലും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഇടപെട്ട് ഹൈക്കോടതി. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതി സ്വമേധയാ കേസെടുത്തു. കോടതിയുടെ അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് വിശദീകരണം തേടി.
വാഹനങ്ങള്‍ തടയാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകളും മറ്റ് വാഹനങ്ങളും തടഞ്ഞത് രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പുറപ്പെട്ട വിദ്യാര്‍ത്ഥികളും പരീക്ഷാ സെന്‍ട്രലില്‍ എത്താതെ പാതിവഴിയില്‍ കുടുങ്ങിപ്പോയിരുന്നു.
വാഹനങ്ങള്‍ തടഞ്ഞതോടെ യാത്രക്കാരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഗതാഗതം പുനഃസ്ഥാപിക്കാന്‍ പോലീസ് ഇടപെടാതിരുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.