
ഇടുക്കി: നെടുങ്കണ്ടം പച്ചടി ഇരട്ടക്കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സജി. തെറ്റു പറ്റിപ്പോയി, അമ്മയേയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സജി പോലീസിനോടും നാട്ടുകാരോടും പറഞ്ഞു.
സജി സ്വയം കീഴടങ്ങിയതാണെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ സജി സമീപത്തുള്ള കടയിലേക്ക് ഇറങ്ങിവരികയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീടിനു പിന്നിലുള്ള മലയില്‍ നിന്ന് പിടികൂടിയെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. സജിയെ കണ്ടെത്താന്‍ ഡ്രോണും ഡോഗ് സ്ക്വാഡും ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു.