Image

എസ്എസ്എല്‍സി പരീക്ഷാഫലം മേയ് 15-ന്, പ്ലസ് ടു പരീക്ഷാഫലം 22-ന്

Published on 28 April, 2026
എസ്എസ്എല്‍സി പരീക്ഷാഫലം മേയ് 15-ന്, പ്ലസ് ടു പരീക്ഷാഫലം 22-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം മെയ് 22-നും പ്രഖ്യാപിക്കും. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. മേയ് അവസാനത്തോട് കൂടി അതിന്റെ ഫലവും പ്രഖ്യാപിക്കും.തുടര്‍ന്ന് 
എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും തുടങ്ങും.


ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫല പ്രഖ്യാപനം മേയ് 22 നാണ്. ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും.


പരീക്ഷാ മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പരീക്ഷാ മൂല്യനിര്‍ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തരുതെന്നും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക