Image

പെരുമ്പാവൂരില്‍ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Published on 28 April, 2026
പെരുമ്പാവൂരില്‍ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

 

കൊച്ചി: പെരുമ്പാവൂര്‍ അശമന്നൂരില്‍ രണ്ട് നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. അജ്മല്‍, അജ്‌സല്‍ എന്നിവരാണ് മരിച്ചത്. ചെറുകുന്നം കെഎംപി നഴ്‌സിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

ഒഴുക്കിപെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തി കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്.

പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാര്‍ത്ഥികളുടെ സംഘം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക