Image

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു

Published on 28 April, 2026
 രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു

 


ചെന്നൈ: മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന്‍ (54) അഭിഭാഷകനായി എന്റോള്‍ ചെയ്തു. നാലുകൊല്ലം മുന്‍പ് ജയില്‍മോചിതനായ കര്‍ണാടകയിലെ സ്വകാര്യ നിയമ കോളേജില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കുകയുമായിരുന്നു. മദ്രാസ് ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ തമിഴ്നാടിന്റെയും പുതുച്ചേരിയുടെയും ബാര്‍ കൗണ്‍സില്‍ സംഘടിപ്പിച്ച എന്റോള്‍മെന്റ് പരിപാടിയിലാണ് അദ്ദേഹം എന്റോള്‍ ചെയ്തത്. മുപ്പതുകൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞ പേരറിവാളന്‍ 2022 മേയ് 18-നാണ് മോചിതനായത്.  


1991-ല്‍ 19 വയസ്സ് പ്രായമുള്ളപ്പോളാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. സ്ഫോടകവസ്തുവിന് വേണ്ടി 9 വോള്‍ട്ടിന്റെ ബാറ്ററി നല്‍കിയെന്നായിരുന്നു അദ്ദേഹത്തിന് മേല്‍ ചുമത്തിയിരുന്ന കുറ്റം. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക