Image

കേദാര്‍നാഥ് തീര്‍ഥാടനത്തിന് തുടക്കം; 144 വര്‍ഷം മുന്‍പുള്ള അപൂര്‍വ്വചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

Published on 27 April, 2026
കേദാര്‍നാഥ് തീര്‍ഥാടനത്തിന് തുടക്കം; 144 വര്‍ഷം മുന്‍പുള്ള അപൂര്‍വ്വചിത്രം പങ്കുവച്ച് ആനന്ദ് മഹീന്ദ്ര

 

ഉത്തരാഖണ്ഡ്: 2026ലെ കേദാര്‍നാഥ് തീര്‍ഥാടനത്തിന് തുടക്കം.ഉത്തരാഖണ്ഡിലെ ഘര്‍വാല്‍ ഹിമാലയന്‍ മയലനിരകളിലുള്ള പ്രമുഖ ശിവക്ഷേത്രത്തിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ശിവഭക്തരാണ് ഇനിയുള്ള ദിവസങ്ങളില്‍ പുണ്യം തേടിയെത്തുക. ശൈത്യകാലത്തിന്റെ വെല്ലുവിളികള്‍ അവസാനിച്ചതിനു പിന്നാലെയാണ് തീര്‍ഥാടനം തുടങ്ങിയത്. ആദ്യദിവസങ്ങളില്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തിയത്.

ഭക്തര്‍ക്ക് സമ്മാനമായി ക്ഷേത്രത്തിന്റെ അപൂര്‍വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര. 144 വര്‍ഷം പഴക്കമുള്ള ചിത്രമാണ് അദ്ദേഹം X ലൂടെ പങ്കുവച്ചിരിക്കുന്നത്. അക്കാലത്ത് ക്ഷേത്രത്തിലേക്ക് റോഡോ റെയില്‍വേ ലൈനോ ഹെലികോപ്ടര്‍ സര്‍വീസോ ഉണ്ടായിരുന്നില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക