Image

ഒരുമിച്ച് താമസിച്ചു, കുട്ടി ജനിച്ചു, ഇപ്പോഴെന്തിന് ബലാത്സംഗ പരാതി?- ലിവിങ് ടുഗദര്‍ കേസില്‍ സുപ്രീം കോടതി

Published on 27 April, 2026
ഒരുമിച്ച് താമസിച്ചു, കുട്ടി ജനിച്ചു, ഇപ്പോഴെന്തിന് ബലാത്സംഗ പരാതി?- ലിവിങ് ടുഗദര്‍ കേസില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: ദീര്‍ഘകാലം പങ്കാളിക്കൊപ്പം ലിവിങ് ടുഗദര്‍ ബന്ധത്തില്‍ കഴിഞ്ഞശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. 
ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിരീക്ഷണം.വിവാഗവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് ഈ സുപ്രധാന നിരീക്ഷണം.

വിവാഹവാഗ്ദാനം നല്‍കി പങ്കാളി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടി യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമപരമായുള്ള വിവാഹബന്ധത്തിന് പുറത്ത് ഒന്നിച്ചു ജീവിക്കാന്‍ അവര്‍ തീരുമാനമെടുക്കുമ്പോള്‍ അതിലുണ്ടാകുന്ന അപകടസാധ്യതകള്‍ തിരിച്ചറിയേണ്ടതുണ്ട്.

ഇതൊരു ലിവ്-ഇന്‍ ബന്ധമാണ്. നിയമപരമായി വിവാഹംപോലും കഴിക്കാതെതന്നെ ഒരു കുട്ടിജനിച്ചു. ഇപ്പോള്‍ ഒരാള്‍ പറയുന്നു ബലാത്സംഗവും ആക്രമണവും നടന്നെന്ന്. എന്താണിത്? 
ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെയാണ് ബലാത്സംഗാരോപണമാകുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന ചോദിച്ചു.


ബന്ധത്തില്‍നിന്ന് ഒരാള്‍ പുറത്തുകടക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഇത്തരം ചോദ്യങ്ങള്‍തന്നെ ഇരയെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ബന്ധം പിരിഞ്ഞാല്‍ സ്ത്രീ വന്ന് പുരുഷനെതിരേ ബലാത്സംഗ പരാതി ഉന്നയിക്കും. വിവാഹത്തിന് പുറത്തുള്ള എല്ലാ ബന്ധങ്ങളുടേയും സ്ഥിതി ഇതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക