Image

20,000 പേരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി ഓറക്കിള്‍

Published on 27 April, 2026
20,000 പേരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി ഓറക്കിള്‍


ന്യുയോര്‍ക്ക് : ലോകമെമ്പാടും 20,000 മുതല്‍ 30,000 വരെ തൊഴിലാളികളെ പിരിച്ചുവിടാന്‍ നോട്ടീസ് അയച്ച് ഐടി ഭീമനായ ഓറക്കിള്‍. തിങ്കളാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച ഇമെയില്‍ എത്തിയത്. അമേരിക്ക, ഇന്ത്യ, കാനഡ, ലാറ്റിന്‍ അമേരിക്ക രാജ്യങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടുക.

മുതിര്‍ന്ന ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നതില്‍ ഏറെയും. 33 വര്‍ഷത്തിലേറെ സേവന പരിചയമുള്ള തന്റെ ജോലി ഇന്നത്തോടെ അവസാനിച്ചുവെന്ന്  സെക്യൂരിറ്റി വിഭാഗം മുതിര്‍ന്ന ജീവനക്കാരി നൈന ലെവീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കമ്പനിയുടെ ഈ നീക്കം ഞെട്ടിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. നൈപുണ്യമേറിയ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്പനിയെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചയും ഉയര്‍ന്നുവരുന്നുണ്ട്.

ഓറക്കിളിനു മുന്‍പ് മെറ്റ, മൈക്രോസോഫ്ട്, ഡിസ്‌നി, എഎസ്എംഎല്‍ എന്നിവയും പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞയാഴ്ചകളില്‍ മെറ്റയും േൈക്രാസോഫ്ടും കൂടി 20,000 പേരെ പിരിച്ചുവിട്ടിരുന്നു.

കമ്പനികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിക്ഷേപം കൂട്ടുന്നതാണ് ജീവനക്കാരുടെ വെട്ടിച്ചുരുക്കലിലേക്ക് നയിക്കുന്നതെന്ന് സൂചനയുണ്ട്.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക