
കേരള സംസ്ഥാനത്തെ ആദ്യ നിയമസഭാ നിലവിൽ വന്ന വര്ഷം തന്നെ `കുടുംബ' രാഷ്ട്രീയം സജീവമായി ചർച്ച ചെയ്തിരുന്നു.കൗതുകമായി പാർലമെൻററി ദമ്പതികളുടെ ലിസ്റ്റ് നോക്കാം.
1. ആദ്യ സഭയിൽ അംഗമായിരുന്ന ദേവികുളം മെമ്പർ റോസമ്മ പുന്നൂസിന്റെ (കമ്മ്യൂണിസ്റ്റ് പാർട്ടി) ഭർത്താവ് പി ടി പുന്നൂസ് അതിനോടകം തന്നെ അമ്പലപ്പുഴയിൽ നിന്നുമുള്ള ലോക് സഭ അംഗമായിരുന്നു. നിയമ സഭയുടെ ചരിത്രത്തിൽ ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് റോസമ്മ ആയിരുന്നു.
അവർക്ക് 74 വയസ്സുളപ്പോൾ 1987 യില് ആലപ്പുഴ സീറ്റിൽ ജയിച്ച് നിയമസഭയിൽ എത്തിയിരുന്നു.
2013 യിൽ നൂറുവയസ്സു പൂർത്തിയാക്കി ഒമാനിൽ ഉള്ള മകൾക്കൊപ്പം ജീവിക്കുമ്പോൾ ആയിരുന്നു റോസമ്മയുടെ മരണം.
2. 1957 യിൽ ചേർത്തലയിൽ നിന്നും ജയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പ്രഥമ മന്ത്രിസഭയിലെ അംഗവും ആയിരുന്ന കെ ആർ ഗൗരിയും പാർട്ടിയുടെ ആലപ്പുഴ എം എൽ എ യും അതെ മന്ത്രിസഭയിലെ അംഗവുമായിരുന്ന ടി വി തോമസും വിവാഹിതരായി. മന്ത്രിസഭയിൽ അംഗങ്ങൾ ആയ ശേഷമായിരുന്നു വിവാഹം.
1964 യിൽ പാർട്ടി പിളർപ്പിന് ശേഷം തോമസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തുടർന്നു പക്ഷെ കെ ആർ ഗൗരി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ് പാർട്ടിക്കൊപ്പമാണ് നിലകൊണ്ടത്.
3. 1952 മുതൽ 1971 വരെ കണ്ണൂർ, കാസർഗോഡ് ലോക് സഭ മണ്ഡലങ്ങളെ പ്രതിനിധികരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എ കെ ഗോപാലൻ ആദ്യ ലോക് സഭയിലെ പ്രതിപക്ഷ നേതാവ് ആയിരുന്നു.
ഗോപാലന്റെ ഭാര്യ സുശീല ഗോപാലൻ 1967, 1980 , 1991 വർഷങ്ങളിൽ ലോക് സഭ അംഗമായിരുന്നു. ആലപ്പുഴ, ചിറയിൻകീഴ് മണ്ഡലങ്ങളെ ആയിരുന്നു അവർ പ്രതിനിധികരിച്ചത്.
1996 യിൽ ഇ കെ നായനാർ മന്ത്രിസഭയിലെ വ്യവസായ മന്ത്രി കൂടി ആയിരുന്നു സുശീല ഗോപാലൻ. 1964 മുതൽ ഇരുവരും കമ്യൂണിസ്റ് മാർക്സിസ്റ് പാർട്ടിയിൽ ആയിരുന്നു.
4. കോൺഗ്രസ് നേതാവും കെ പി സീ സീ പ്രസിഡന്റും ഒക്കെ ആയിരുന്ന കെ എ ദാമോദര മേനോൻ 1962 മുതൽ 1964 വരെ ആർ ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്നു. അദ്യേഹത്തിന്റെ ഭാര്യ ലീല ദാമോദര മേനോൻ ഒന്നും രണ്ടും (കുന്നമംഗലം) എട്ടും (പട്ടാമ്പി) നിയമസഭയിൽ അംഗമായിരുന്നു. 1974 മുതൽ ആറ് വര്ഷം രാജ്യ സഭ അംഗവും.
5. 1987 യിലും 1991 യിലും നോർത്ത് വയനാടിനെ (ഇപ്പോഴത്തെ മാനന്തവാടി ) പ്രതിനിധികരിച്ച രാഘവൻ മാസ്റ്ററുടെ (കോൺഗ്രസ്) ഭാര്യ രാധ രാഘവൻ പിന്നീട് 1996 , 2001 വർഷങ്ങളിൽ അതെ മണ്ഡലത്തെ പ്രതിനിധികരിച്ചു.
6. 1977, 1987, 1996, 2001 വർഷങ്ങളിൽ കോവളം എം എൽ എ യും ഒന്നിലേറെ തവണ കേരളത്തിൽ മന്ത്രിയുമായിരുന്ന എ നീലലോഹിതദാസൻ നാടാരുടെ പത്നി ജമീല പ്രകാശം 2011 മുതൽ 5 വര്ഷം കോവളം എം എൽ എ ആയിരുന്നു. നീലൻ 1980-84 കാലത്ത് തിരുവനന്തപുരം എം പി യും ആയിരുന്നു.
7. 1982 മുതൽ ഏതാണ്ട് മൂന്ന് വര്ഷം റാന്നിയിൽ നിന്നും നിയമസഭാ അംഗമായിരുന്ന സണ്ണി പനവേലിയുടെ ഭാര്യ റേച്ചൽ 1985 യില് അദ്ധേഹത്തിൻ്റെ മരണത്തെ തുടർന്ന് ഹൃസ്വ കാലം അതെ മണ്ഡലത്തെ പ്രതിനിധികരിച്ചിരുന്നു.
8. 1991, 2001 വർഷങ്ങളിൽ തൊടുപുഴയേയും 2016 മുതൽ 2022 വരെ തൃക്കാക്കര നിയമസഭാ മണ്ഡലത്തെയും പ്രതിധാനം ചെയ്തിരുന്ന അന്തരിച്ച പി ടി തോമസിന്റെ പത്നി ഉമാ തോമസ് അതെ മണ്ഡലത്തെ ഇപ്പോഴും പ്രതിനിധികരിക്കുന്നു.
പി ടി തോമസ്. അഞ്ച് വർഷം (2009 മുതൽ 2014 വരെ) ഇടുക്കിയിൽ നിന്നുള്ള ലോക് സഭ അംഗവുമായിരുന്നു.
9. 1991 മുതൽ 2003 വരെ മൂന്ന് തെരഞ്ഞെടുപ്പുകളിൽ തിരുവല്ലയെ പ്രതിനിധികരിച്ച മാമൻ മത്തായിയുടെ (കേരള കോൺഗ്രസ് മാണി ഗ്രൂപ്) ഭാര്യ എലിസബത്ത് മാമൻ അദ്യേഹത്തിന്റെ മരണത്തെ തുടർന്ന് മൂന്ന് വർഷത്തോളം അതെ മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു.
10.1987 മുതൽ 14 വര്ഷം നാദാപുരം നിന്നുള്ള അംഗമായിരുന്ന സത്യൻ മൊകേരി (സീ പി ഐ) യുടെ ഭാര്യ വസന്തം ഇത്തവണ നാദാപുരം സീറ്റിൽ മത്സരിക്കുന്നു). (വസന്തയെ പാര്ലമെന്റ് അംഗം എന്ന് പറയാറായിട്ടില്ല).
11.. മുൻ രാജ്യ സഭ അംഗവും 1989 മുതൽ 1991 വരെ പാലക്കാട് ലോക് സഭ അംഗവുമായിരുന്ന എ വിജയരാഘവന്റെ പത്നി ആർ ബിന്ദു (ഇരിഞ്ഞാലക്കുട മണ്ഡലം) ഇപ്പോൾ കേരള സംസ്ഥാനത്തു ഉന്നത വിദ്യാഭ്യാസ മന്ത്രി.
12.. 1987 മുതൽ നാല് വര്ഷം കോഴിക്കോട് ഒന്ന് (ഇപ്പോൾ നോർത്ത്) മണ്ഡലത്തെ പ്രതിനിധികരിച്ച എം ദാസന്റെ ഭാര്യ സതീദേവി (സീ പീ എം) 2004 -2009 കാലഘട്ടത്തിൽ വടകരയിൽ നിന്നുള്ള ലോക് സഭ അംഗം ആയിരുന്നു.
13. ഇപ്പോഴത്തെ സീ പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ 1996 യിലും 2001 യിലും 2021 യിലും തളിപ്പറമ്പ നിന്നും നിയമസഭാ അംഗമായിരുന്നു. അദ്യേഹത്തിന്റെ ഭാര്യ ശ്യാമള ഇക്കുറി അതെ സീറ്റിൽ മത്സരിക്കുന്നു.
14. സീനിയർ കോൺഗ്രസ് നേതാവും രണ്ടു തവണ വീതം ലോക് സഭ അംഗവും നിയമസഭാ അംഗവും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയുമായിരുന്ന ആളും നിരവധി വർഷങ്ങൾ രാജ്യ സഭ അംഗവുമായിരുന്ന വയലാർ രവിയുടെ സഹധർമിണി മേഴ്സി രവി 2001-2006 കാലഘട്ടത്തിൽ കോട്ടയം നിയമസഭാ മണ്ഡലത്തിന്റെ പ്രതിനിധി ആയിരുന്നു.
15. കഴിഞ്ഞ രണ്ടു തവണ പാലക്കാട് നിന്നും ലോക് സഭയിലെത്തിയ പി ശ്രീകണ്ഠന്റെ ഭാര്യ തുളസി 2001 യിൽ ചേലക്കര സീറ്റിൽ മത്സരിച്ചെങ്കിലും നിസ്സാര വോട്ടുകൾക്കാണ് അന്ന് സീ പി എമ്മിലെ കെ രാധാകൃഷ്ണനോട് പരാജയപ്പെട്ടത്.
16. രണ്ടു തവണ റാന്നി എം എൽ എ ആയിരുന്ന എം സീ ചെറിയാന്റെ ഭാര്യ മറിയാമ്മ ചെറിയാൻ 2016 യിൽ റാന്നിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
17. നിലവിലെ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര് അനിലിൻ്റെ ഭാര്യയാണ് മുൻ ചടയമംഗലം എംഎൽഎ R ലതാ ദേവീ.
18. 1980-1984 കാലഘട്ടത്തിൽ ലോക് സഭ അംഗമായും പിന്നീട് രാജ്യ സഭയിൽ സീ പി എമ്മിൻ്റെ ഉപനേതാവും ഒക്കെ ആയിരുന്ന ഇ ബാലാനന്ദൻ്റെ ഭാര്യ സരോജിനി ഒരിക്കൽ ആലുവയിൽ നിന്ന്.നിയമസഭയിലേക്ക് മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു.
ഇനിയും മറ്റ് പലരും കണ്ടേക്കും. അറിയാവുന്നവർ പറഞ്ഞു തരുക.