Image

തൊണ്ടിമുതല്‍ കേസ്: ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

Published on 27 April, 2026
തൊണ്ടിമുതല്‍ കേസ്: ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി


ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ്മാരായ ദിപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യംതള്ളിയത്. തൊണ്ടിമുതല്‍ തിരിമറിക്കേസിലെ ശിക്ഷ മരവിപ്പിക്കണമെന്നആവശ്യവും കോടതി അംഗീകരിച്ചില്ല.

ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിലെ 15, 16, 17, 18, 19 എന്നീ ഖണ്ഡികകളിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. ഈ പരാമര്‍ശങ്ങള്‍ തന്റെ അപ്പീലിനെ ബാധിക്കുമെന്നും, നിഷ്പക്ഷമായ വിചാരണ നിഷേധിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു സുപ്രീംകോടതിയിലെത്തിയത്.


എന്നാല്‍ ഹൈക്കോടതി വിധിയിലെ 27-ാംഖണ്ഡികയില്‍ ഈ പരാമര്‍ശങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നും, ആ പരാമര്‍ശങ്ങള്‍ അപ്പീല്‍ മെറിറ്റില്‍ പരിഗണിക്കുമ്പോള്‍ ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടാണ് ആന്റണി രാജുവിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക