Image

രണ്ട് ഗവേഷണ വിദ്യാർത്ഥികളുടെ കൊലപാതക കേസിൽ റൂംമേറ്റ് അറസ്റ്റിൽ

പി പി ചെറിയാൻ Published on 26 April, 2026
രണ്ട് ഗവേഷണ വിദ്യാർത്ഥികളുടെ കൊലപാതക കേസിൽ റൂംമേറ്റ് അറസ്റ്റിൽ

യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലെ (USF) രണ്ട് പിഎച്ച്.ഡി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അവരുടെ റൂംമേറ്റായ ഹിഷാം അബുഗർബിയയെ (26) പോലീസ് അറസ്റ്റ് ചെയ്തു.

ഭൂമിശാസ്ത്ര വിഭാഗം വിദ്യാർത്ഥിയായ സമീൽ ലിമോൺ, കെമിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിനി നഹിദ ബ്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്.

കാണാതായ സമീൽ ലിമോണിന്റെ മൃതദേഹം വെള്ളിയാഴ്ച ടാമ്പയിലെ ഹോവാർഡ് ഫ്രാങ്ക്ലാൻഡ് പാലത്തിന് സമീപം കണ്ടെത്തി. നഹിദ ബ്രിസ്റ്റിക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഏപ്രിൽ 16 മുതലാണ് ഇവരെ കാണാതായത്.

അബുഗർബിയയെ വെള്ളിയാഴ്ച രാവിലെ വീട്ടിൽ നിന്ന് സാഹസികമായാണ് പിടികൂടിയത്. ഇയാൾ സർവകലാശാലയിലെ വിദ്യാർത്ഥിയോ ജീവനക്കാരനോ അല്ല.

കൊലപാതകം, മൃതദേഹം ഒളിപ്പിക്കാൻ ശ്രമിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ ഇയാൾക്ക് ജാമ്യമില്ല.

വിദ്യാർത്ഥികളുടെ മരണത്തിൽ സർവകലാശാല അധികൃതർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഹിൽസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
 

രണ്ട് ഗവേഷണ വിദ്യാർത്ഥികളുടെ കൊലപാതക കേസിൽ റൂംമേറ്റ് അറസ്റ്റിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക