Image

നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

Published on 26 April, 2026
നെയ്യാറ്റിന്‍കരയില്‍ ഭാര്യയെ  കുത്തിക്കൊലപ്പെടുത്തി; പി.എസ്.സി കോച്ചിം​ഗ് അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. വ്‌ലാത്താങ്കര സ്വദേശി എംഎല്‍ അല്‍മയാണ് കൊല്ലപ്പെട്ടത്. 33 വയസ്സായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു

രാവിലെ 8 മണിക്കും 8.30 നും ഇടയിലാണ് സംഭവം. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.

9വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇവർക്ക് മക്കളില്ല. പിഎസ്സി ട്രെയിനിങ് സെന്ററിലെ അധ്യാപകനാണ് വിഷ്ണു.

ഭാര്യയെ കുത്തി കൊലപ്പെടുത്തിയ ശേഷം സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സഹോദരൻ വിവരമറിയിച്ചതിനെ തുടർന്ന് പാറശാല പൊലീസ് സ്ഥലത്തെത്തുമ്പോൾ ബെഡ്റൂമിൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന അൽമയെ കാണുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക