Image

ഇടുക്കിയില്‍ പാമ്പുകടിയേറ്റ് 75 കാരി മരിച്ചു

Published on 26 April, 2026
 ഇടുക്കിയില്‍ പാമ്പുകടിയേറ്റ്   75 കാരി മരിച്ചു

തൊടുപുഴ : സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. ഇടുക്കി കാഞ്ഞാര്‍ സ്വദേശി വിശാലാക്ഷിയാണ് മരിച്ചത്. 75 വയസ്സായിരുന്നു.

വീടിന് സമീപത്തുവെച്ചാണ് വയോധികയെ പാമ്പു കടിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂര്‍ തളിപ്പറമ്പിലും പാമ്പുകടിയേറ്റ് ഒരു സ്ത്രീ ഇന്ന് മരിച്ചിരുന്നു. 65 കാരിയായ നബീസയാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക