Image

കൊടും ചൂടിൽ വലഞ്ഞ് നാട് ; പാലക്കാട്ടും ഇടുക്കിയിലും മൂന്ന് പേർക്ക് സൂര്യതാപമേറ്റു

Published on 26 April, 2026
കൊടും ചൂടിൽ വലഞ്ഞ് നാട് ; പാലക്കാട്ടും ഇടുക്കിയിലും മൂന്ന് പേർക്ക് സൂര്യതാപമേറ്റു

പാലക്കാട്, ഇടുക്കി ജില്ലകളിലായി മൂന്ന് പേർക്ക് സൂര്യതാപമേറ്റു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം, ലക്കിടി എന്നിവിടങ്ങളിലും ഇടുക്കിയിലെ കട്ടപ്പനയിലുമാണ് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. ലക്കിടിയിൽ ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെയാണ് ജയൻ എന്നയാൾക്ക് പൊള്ളലേറ്റത്. കഴുത്തിലുൾപ്പെടെ ശരീരത്തിന്റെ മൂന്ന് ഭാഗങ്ങളിൽ പൊള്ളലുണ്ട്.

ഒറ്റപ്പാലത്ത് ജയശ്രീക്ക് വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് സൂര്യതാപമേറ്റത്. കട്ടപ്പനയിൽ തടിപ്പണി ചെയ്യുന്നതിനിടെയാണ് അജീഷിന് പൊള്ളലേറ്റത്. അജീഷ് ആശുപത്രിയിൽ ചികിത്സ തേടി.

 സംസ്ഥാനത്ത് ചൂട് അസാധാരണമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക