Image

പത്തനംതിട്ട മല്ലപ്പള്ളിയിൽ വീടിനുള്ളിൽ യുവാവിന് പാമ്പ് കടിയേറ്റു

Published on 26 April, 2026
പത്തനംതിട്ട മല്ലപ്പള്ളിയിൽ വീടിനുള്ളിൽ   യുവാവിന്  പാമ്പ് കടിയേറ്റു

പത്തനംതിട്ട: ജില്ലയിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. മല്ലപ്പള്ളി മുരണിയിൽ വെൽഡിങ് തൊഴിലാളിയായ രതീഷിനാണ് ഇന്ന് പാമ്പ് കടിയേറ്റത്. മുരണി സ്വദേശിയായ ഇദ്ദേഹത്തെ കടിച്ചത് അണലിയാണെന്നാണ് സംശയിക്കുന്നത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ രതീഷ്, വെൽഡിങ് ഉപകരണങ്ങൾ മുറിക്കുള്ളിൽ വെക്കുന്നതിനിടെയാണ് പാമ്പ് ആക്രമിച്ചത്. ഉപകരണങ്ങൾക്കിടയിൽ ഒളിച്ചിരുന്ന പാമ്പ് രതീഷിന്റെ കൈവിരലിൽ കടിക്കുകയായിരുന്നു. ഉടൻ തന്നെ കൈ കുടഞ്ഞ് പാമ്പിനെ ദൂരേക്ക് എറിഞ്ഞ രതീഷിനെ ആംബുലൻസ് മുഖേന മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പത്തനംതിട്ടയിൽ രണ്ട് ദിവസം മുൻപ് നാല് പേർക്കാണ് പാമ്പ് കടിയേറ്റത്. ഇന്നലെ ഒരാൾക്കും കൂടി കടിയേറ്റിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക