Image

ട്രംപും മെലാനിയയും പങ്കെടുത്ത ഡിന്നറിൽ വെടിവയ്പ്പ്; പ്രസിഡന്റ് സുരക്ഷിതൻ, അക്രമി പിടിയിലായി (പിപിഎം)

Published on 26 April, 2026
 ട്രംപും മെലാനിയയും പങ്കെടുത്ത ഡിന്നറിൽ വെടിവയ്പ്പ്; പ്രസിഡന്റ് സുരക്ഷിതൻ, അക്രമി പിടിയിലായി (പിപിഎം)

യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും പ്രഥമ വനിത മെലാനിയാ ട്രംപും ശനിയാഴ്ച്ച രാത്രി വാഷിംഗ്‌ടൺ ഹിൽട്ടണിൽ പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്റ്സ് അസോസിയേഷൻ ഡിന്നറിൽ വെടിയൊച്ചകൾ കേട്ടതിനെ തുടർന്നു ട്രംപിനെയും മെലാനിയയെയും പ്രമുഖ അതിഥികളെയും അടിയന്തരമായി ഒഴിപ്പിച്ചു. 

അഞ്ചു വെടിയൊച്ചകൾ കേട്ടതായി  റിപ്പോർട്ടുകൾ പറയുന്നു. അക്രമി പിടിയിലുണ്ടെന്നു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു.

ട്രംപ് സുരക്ഷിതനാണെന്നു വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

വെടിയൊച്ച കേൾക്കുന്നതിനു മുൻപ് മെലാനിയ അസാധാരണമായ എന്തോ പ്രശ്നം ശ്രദ്ധിച്ചെന്നും അതിൽ ആശങ്ക പ്രകടിപ്പിച്ചെന്നും സി-സ്പാൻ അറിയിച്ചു.

വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥ്, എഫ് ബി ഐ ഡയറക്‌ടർ കാശ് പട്ടേൽ, ട്രംപിന്റെ സഹായി സ്റ്റീഫൻ മില്ലർ തുടങ്ങിയ ഉന്നതരെ അടിയന്തരമായി ഒഴിപ്പിച്ചു. അതിഥികളിൽ പലരും മേശകൾക്കടിയിലും മറ്റും ഒളിച്ചിരുന്നു.

മെറ്റൽ ഡിറ്റക്റ്റർ കടക്കാൻ തോക്കേന്തിയ ഒരാൾ ശ്രമിച്ചെന്നു ഫോക്‌സ് ന്യൂസ് റിപ്പോർട്ടർ ജാക്കി ഹെൻറിച് പറഞ്ഞു. അടുത്ത മുറിയിലിരുന്ന ട്രംപ് ഡിന്നർ തുടരട്ടെ എന്നാണു നിർദേശിച്ചത്. എന്നാൽ സീക്രട്ട് സർവീസ് അദ്ദേഹത്തോട് അവിടന്നു പുറത്തു കടക്കണമെന്നു നിഷ്കർഷിച്ചു.  

റോയിട്ടേഴ്‌സ് വാർത്താ ഏജൻസിക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ നാലോ ആറോ വെടിയൊച്ചകൾ കേട്ടതായി അറിയിച്ചു.

"വലിയൊരു സായാഹ്നം," ട്രംപ് ട്രൂത് സോഷ്യലിൽ എഴുതി. "സീക്രട്ട് സർവീസും നിയമപാലകരും മികച്ച ജോലി ചെയ്‌തു. അവർ പെട്ടെന്നും ധീരമായും ജോലി ചെയ്‌തു.

"അക്രമിയെ പിടികൂടി. എന്തായാലും അവിസ്മരണീയമായ സായാഹ്നം."

മാധ്യമങ്ങളുമായി ഇടയാറുള്ള ട്രംപ് അവരുടെ ഈ ഡിന്നറിൽ പങ്കെടുത്തത് ആദ്യമായാണ്.

ഹിൽട്ടൺ ഹോട്ടലിൽ പോലീസ് പെട്ടെന്നു വന്നു നിറഞ്ഞു. ഹോട്ടലിനു മുകളിൽ ഹെലികോപ്റ്ററുകൾ പറന്നു കൊണ്ടിരുന്നു.

Shooting at dinner attended by Trump and Melania 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക