
കേരള നിയമസഭയിൽ രണ്ടാം തലമുറയിൽ ഉള്ള സാമാജികർ ചിലർ ഒക്കെ ഇപ്പോഴും ഉണ്ടെങ്കിലും മൂന്നാം തലമുറയിൽ ഉള്ള അത്തരം ജനപ്രതിനിധികൾ അപൂർവങ്ങളിൽ അപൂർവം. അങ്ങനെ ഒരാളെ ചൂണ്ടികാണിക്കുവാൻ കഴിയുമെങ്കിൽ അത് ഉറപ്പായും ഇതിനോടകം തന്നെ മൂന്ന് തവണ പിറവം നിയോജലമണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മുൻ മന്ത്രി അനൂപ് ജേക്കബ് (ANOOP JACOB) മാത്രമായിരിക്കാം.
വേറെയാരെങ്കിലും അത്തരത്തിൽ ഉണ്ടോ എന്ന് ഓർക്കുന്നില്ല.
.
അനൂപിന്റെ അമ്മയുടെ മാതാവ് ആയിരുന്നു 1970 യിൽ മുവാറ്റുപുഴയിൽ നിന്നും വിജയിച്ച പെണ്ണമ്മ ജേക്കബ് (PENNAMMA JACOB).
അനൂപിന്റെ പിതാവ് കേരള നിയമസഭാ കണ്ട എക്കാലത്തെയും ഏറ്റവും നല്ല അംഗങ്ങളിൽ ഒരാൾ ആയിരുന്ന ടി എം ജേക്കബ് ( T M JACOB) എട്ടു പ്രാവശ്യം സഭയിൽ അംഗമായിരുന്നു. 2010 ഒക്ടോബറിൽ അന്തരിച്ച ജേക്കബ് കേരള ചരിത്രത്തിലെ ഏറ്റവും നല്ല വിദ്യാഭ്യാസ മന്ത്രിമാരിൽ ഒരാൾ ആയിരുന്നു.
ഡോക്ടർമാർക്കിടയിൽ, വക്കീലുമാർക്കിടയിൽ, അദ്ധ്യാപകർക്കിടയില് ഒക്കെ മൂന്നാം തലമുറയുണ്ട്. പക്ഷേ നിയമസഭാംഗങ്ങൾക്കിടയിൽ കേരളത്തിൽ ഒരു മൂന്നാം തലമുറ അപൂർവങ്ങളിൽ അപൂർവം.