Image

തിരുവല്ല കുറ്റപ്പുഴയില്‍ എടിഎം കൗണ്ടറിനുള്ളിൽ പാമ്പിനെ കണ്ടെത്തി

Published on 25 April, 2026
തിരുവല്ല കുറ്റപ്പുഴയില്‍ എടിഎം കൗണ്ടറിനുള്ളിൽ  പാമ്പിനെ കണ്ടെത്തി

 

തിരുവല്ലയിലെ കുറ്റപ്പുഴയില്‍ എടിഎം കൗണ്ടറിന് അകത്ത് പാമ്പിനെ കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് ഏഴരയോടെ ആണ് എടിഎമ്മില്‍ പാമ്പിനെ കണ്ടത്.പണം പിന്‍വലിക്കാന്‍ എത്തിയ കുറ്റപ്പുഴ സ്വദേശിയാണ് പാമ്പിനെ കണ്ടത്.

ആളനക്കം കേട്ടതോടെ പാമ്പ് എടിഎം സ്ഥാപിച്ചിരുന്ന മുറിയുടെ മൂലയില്‍ ഒളിച്ചു. ഇയാള്‍ പുറത്തിറങ്ങി ബഹളം വച്ചതോടെ സമീപവാസികളും എത്തി. ഇതേ തുടര്‍ന്ന് എടിഎം പുറത്തുനിന്നും അടച്ചു വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക